പാരാലമ്പിക്സ് മെഡൽ ജേതാവ് ശീതൾ ദേവിക്ക് സ്കോർപിയോ എൻ സമ്മാനിച്ച് ആനന്ദ് മഹിന്ദ്ര.
പാരിസ് പാരാ ലിമ്പിക്സിൽ അമ്പെയ്ത്ത് മിക്സഡ് ടീം കോമ്പൗണ്ട് വിഭാഗത്തിൽ വെങ്കലം നേടിയ ശീതൾ ദേവിക്ക് സ്കോർപിയോ സമ്മാനിച്ച് ആനന്ദ് മഹിന്ദ്ര. ശീതൾ ദേവി മെഡൽ നേടിയ അവസരത്തിൽ തന്നെ അവർക്ക് മഹീന്ദ്രയുടെ എസ് യു വി സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞിരുന്നു. ആ വാക്കാണ് അദ്ദേഹം ഇപ്പോൾ പാലിച്ചിരിക്കുന്നത് ഇരുകൈയും ഇല്ലാത്ത ശീതൾ ദേവി കാൽ ഉപയോഗിച്ചാണ് മത്സരങ്ങളിൽ പങ്കെടുക്കാറ്. ശീതൾ ദേവിക്ക് ആനന്ദ് മഹീന്ദ്ര നേരിട്ടാണ് വാഹനം കൈമാറിയത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു ശീതൾ ദേവിയുടെ ദൃഢനിശ്ചയം, ദൃഢത, ശ്രദ്ധ എന്നിവ തന്നെ അത്ഭുതപ്പെടുത്തിയെന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ശീതൾ തനിക്ക് അവരുടെ ഒരു അമ്പും, വില്ലും സമ്മാനിച്ചു. അത് വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം കുറിച്ചു.
What's Your Reaction?