ഭാര്യയെ വെടിവെച്ച് കൊന്നശേഷം, ഭർത്താവ് സ്വയം വെടിവെച്ചു മരിച്ചു.

Mar 3, 2025 - 10:11
 0
ഭാര്യയെ വെടിവെച്ച് കൊന്നശേഷം, ഭർത്താവ് സ്വയം വെടിവെച്ചു മരിച്ചു.

പാലക്കാട്: ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. പാലക്കാട് വണ്ടാഴിയിലെ ഏറാട്ടുകുളത്ത് സുന്ദരന്റെ മകൻ കൃഷ്ണകുമാർ(50), ഭാര്യ സംഗീത(40) എന്നിവരാണ് മരണപ്പെട്ടത്. സംഗീതയുടെ മൃതദേഹം കോയമ്പത്തൂരിലെ വീട്ടിലും, സുന്ദരന്റെ മൃതദേഹം വണ്ടാഴിയിലെ വീട്ടിലുമാണ് കണ്ടെത്തിയത്. കോയമ്പത്തൂരിൽ എത്തിയ കൃഷ്ണകുമാർ ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം കാറോടിച്ചാണ് നാട്ടിലെത്തിയത്. അതിനുശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഭാര്യയ്ക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന് കൃഷ്ണകുമാർ സംശയിച്ചിരുന്നു. ഇതിന്റെ പേരിൽ കുടുംബ കലഹം പതിവായിരുന്നതായി പറയപ്പെടുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow