ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ ഇരട്ടിയാകും.
ന്യൂഡൽഹി: ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി ഇരട്ടി തുക ടോൾ നൽകേണ്ടിവരും. യു പി ഐ വഴിയാണ് പണം അടയ്ക്കുന്നതെങ്കിൽ സാധാരണ ടോൾ നിരക്കിന്റെ 25% അധികവും ഈടാക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് തീരുമാനം. പുതിയ ഭേദഗതി നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമം വരുന്നതോടെ ഒരു വാഹനത്തിന് ഫാസ്ടാഗ് വഴി 100 രൂപ ടോൾ ഈടാക്കുമ്പോൾ അത് പണമായി അടയ്ക്കുകയാണെങ്കിൽ 200 രൂപയും, യുപിഎ വഴിയാണെങ്കിൽ 125 രൂപയും ആണ് ഈടാക്കുക. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും, ടോൾ പ്ലാസകളിൽ പണം ഉപയോഗം കുറയ്ക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ടോൾ പിരിവിൽ സുതാര്യത കൊണ്ടുവരിക, പിരിവ് പ്രക്രിയ ശക്തിപ്പെടുത്തുക, ദേശീയപാത ഉപഭോക്താക്കളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുക എന്നിവയും ലക്ഷ്യങ്ങളാണെന്ന് പ്രസ്താവനയിൽ പറയുന്നു.
What's Your Reaction?