പാലക്കുന്നിൽ നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ചു കയറി; ഡ്രൈവർക്ക് പരിക്കു പറ്റി
കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട ലോറി തെരുവിളക്കിന്റെ തൂണ് ഇടിച്ചു തകർത്ത ശേഷം റോഡിന്റെ മറുഭാഗത്തുള്ള കടയിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റ ഡ്രൈവർ കോഴിക്കോട് സ്വദേശി അനൂപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ കാസർകോട് കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിൽ പാലക്കുന്നിലാണ് അപകടം. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പാലക്കുന്നിൽ എത്തിയപ്പോൾ നിയന്ത്രണം തെറ്റിയാണ് അപകടം. ശബ്ദം കേട്ട് നാട്ടുകാരം ബേക്കൽ പോലീസും സ്ഥലത്തെത്തി. ക്യാബിന് അകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു ഡ്രൈവർ.
കാഞ്ഞങ്ങാട് നിന്ന് ഫയർഫോഴ്സ് എത്തുമ്പോഴേക്കും പോലീസും നാട്ടുകാരും ചേർന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്.
What's Your Reaction?