ഫലവൃക്ഷ കൃഷി വിളവെടുത്തു

Apr 21, 2026 - 10:20
 0
ഫലവൃക്ഷ കൃഷി വിളവെടുത്തു

വെള്ളരിക്കുണ്ട്: ഹരിതം വെള്ളരിക്കുണ്ട് പ്രവര്‍ത്തകരും, വെള്ളരിക്കുണ്ട് എല്‍ സി സി എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥികളും, അധ്യാപകരും ചേര്‍ന്ന് റോഡരികില്‍ നട്ടുവളര്‍ത്തിയ ഫലവൃക്ഷങ്ങളില്‍ നിന്നുള്ള വിളവെടുപ്പ് എല്‍ സി സി എഡ്യൂക്കേഷന്‍ പരിസരത്ത് നടന്നു. ബളാല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷോബി ജോസഫ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബാബു കല്ലറക്കല്‍ സ്വാഗതവും, എല്‍ സി സി അദ്ധ്യാപകന്‍ ജിബിന്‍ മാത്യു നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow