പാർസൽ ഭക്ഷണത്തിൽ എലിവിഷം കലർന്നതായി പരിശോധനാഫലം; കാസർകോട് ടൗൺ പൊലീസ് അന്വേഷണം തുടങ്ങി
കാസർകോട്: പാർസൽ ഭക്ഷണത്തിൽ എലിവിഷം കലർത്തി യുവാവിനെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി ഉയർന്ന സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാസർകോട് അണങ്കൂർ ടി.വി സ്റ്റേഷൻ റോഡിലെ കലന്തർഷാ(30) നൽകിയ പരാതിയിലാണ് അബ്ദുൽ ഖാദർ എന്നയാൾക്കെതിരെ ടൗൺ പൊലീസ് കേസെടുത്തത്.
മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കലന്തർഷായുടെ സഹോദരൻ കബീറിന് ലഭിച്ച പാർസൽ ഭക്ഷണത്തിലാണ് വിഷം കലർന്നതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തെ തുടർന്ന് അന്നുതന്നെ പൊലീസിൽ പരാതി നൽകിയിരുന്നു.
പിന്നീട് സംശയാസ്പദമായ ഭക്ഷണസാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് ലാബിലേക്ക് അയച്ചു. അടുത്തിടെ ലഭിച്ച പരിശോധനാ റിപ്പോർട്ടിൽ ഭക്ഷണത്തിൽ എലിവിഷം കലർന്നിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് പൊലീസ് നിയമനടപടികൾ ശക്തമാക്കിയത്.
എന്നാൽ ഭക്ഷണത്തിൽ വിഷം കലർന്നത് എവിടെ നിന്നാണെന്നും ആരുടെ ഭാഗത്തുനിന്നാണെന്നും വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?