പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കീഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

Jan 14, 2026 - 20:12
 0
പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കീഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: ജില്ലയിൽ പിറ്റ് എൻ ഡി പി എസ് ആക്ട് പ്രകാരം ഒരാൾ കൂടി കരുതൽ തടങ്കലിൽ. കളനാട് കീഴൂർ സ്വദേശി പി എം ഷാജഹാനാ(31)ണ് അറസ്‌റ്റിലായത്. ജില്ലാ പോലീസ് മേധാവി ബി വി വിജയഭാരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം മേൽപ്പറമ്പ് പോലീസാണ് പ്രതിയെ പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് യുവാവ്. യുവാവിനെതിരെ കർണാടകയിലെ മംഗളൂരു സെൻട്രൽ സ്റ്റേഷനിലും, കുമ്പള, വിദ്യാനഗർ, കാസർകോട്, മേൽപറമ്പ്, ബേക്കൽ എന്നീ സ്റ്റേഷനുകളിലായി 10 മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. ഇതോടെ ജില്ലയിൽ എൻഡിപിഎസ് ആക്ട് പ്രകാരം പിടിയിലായവരുടെ എണ്ണം 13 ആയി. മേൽപ്പറമ്പ് ഇൻസ്പെക്ടർ എൻ പി രാഘവന്റെ നേതൃത്വത്തിൽ എസ് ഐ വി കെ അനീഷ്, ഉദ്യോഗസ്ഥരായ രാജേഷ്, മിതേഷ്, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow