പൈവെളിഗയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി.

Mar 9, 2025 - 09:58
Mar 9, 2025 - 13:21
 0
പൈവെളിഗയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി.

കാസർകോട്: കാസർകോട് പൈവെളിഗയിൽ നിന്ന് കാണാതായ പെണ്കുട്ടിയേയും യുവാവിനേയും മരിച്ച നിലയില് കണ്ടെത്തി. വീടിന് സമീപമുള്ള ഗ്രൗണ്ടിന് സമീപം കാടുപിടിച്ച പ്രദേശത്താണ് പെൺകുട്ടി യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.ഞായറാഴ്ച രാവിലെ പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 11ന് രാത്രിയിൽ ഉറങ്ങാൻ കിടന്ന ശ്രേയയെ കാണാതായ കാര്യം പിറ്റേദിവസം രാവിലെയാണ് അറിഞ്ഞത്. രണ്ടു മൊബൈൽ ഫോണുകളും ഒരു കത്തിയും സ്ഥലത്ത് കണ്ടെത്തി. പ്ലാസ്റ്റിക്ക് കയറിലാണ് ഇരുവരും തൂങ്ങിമരിച്ചത്. രാവിലെ ആരംഭിച്ച തെരച്ചിൽ പോലീസുകാർക്കൊപ്പം നാട്ടുകാര്യം പങ്കെടുത്തിരുന്നു. ഡിവൈഎസ്പി സി കെ സുനിൽകുമാർ, കുമ്പള ഇൻസ്പെക്ടർ കെ വി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow