പ്രസവാവധിക്ക് പുറമേ 'കെയർ ലീവ്' അനുവദിക്കാൻ ഷാർജ ഭരണാധികാരിയുടെ അനുമതി.

May 5, 2025 - 19:41
 0
പ്രസവാവധിക്ക് പുറമേ 'കെയർ ലീവ്' അനുവദിക്കാൻ ഷാർജ ഭരണാധികാരിയുടെ അനുമതി.

ഷാർജ: ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി "കെയർ ലീവ്" എന്ന പേരിൽ ഒരു പുതിയ അവധി നയത്തിന് അംഗീകാരം നൽകി.

സർക്കാർ മേഖലയിലെ വനിതാ ജീവനക്കാർക്ക് അസുഖമുള്ള കുഞ്ഞിനോ, നിരന്തരമായ പരിചരണം ആവശ്യമുള്ള വൈകല്യമുള്ള കുഞ്ഞിനോ ജന്മം നൽകുന്നവർക്കാണ് ഈ അവധി അനുവദിക്കുന്നത്.

പ്രസവാവധി അവസാനിച്ചതിന് ശേഷം അവധി ആരംഭിക്കും. ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരത്തോടെ ഇത് നീട്ടാവുന്നതാണ്.

ഷാർജ റേഡിയോയിലും, ടെലിവിഷനിലും സംപ്രേഷണം ചെയ്യുന്ന "ഡയറക്ട് ലൈൻ" പ്രോഗ്രാമിലെ ഫോൺ കോളിനിടെ ഷാർജ മാനവ വിഭവശേഷി വകുപ്പ് ചെയർമാൻ അബ്ദുല്ല ഇബ്രാഹിം അൽ സാബിയാണ് ഇക്കാര്യം അറിയിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow