ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പിടിയിലായ പ്രതി ബംഗ്ലാദേശ് സ്വദേശിയെന്ന് പ്രാഥമിക നിഗമനം.

Jan 19, 2025 - 09:59
 0
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പിടിയിലായ പ്രതി ബംഗ്ലാദേശ് സ്വദേശിയെന്ന് പ്രാഥമിക നിഗമനം.

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പിടിയിലായ പ്രതി ബംഗ്ലാദേശ് സ്വദേശിയെന്ന് പ്രാഥമിക നിഗമനം. മുംബൈ പൊലീസാണ് ഇക്കാര്യം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇയാളുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും പൊലീസ് അറിയിച്ചു.

വിജയ് ദാസെന്ന കള്ളപ്പേരിലാണ് ഇയാൾ ഇന്ത്യയിൽ കഴിഞ്ഞതെന്നും ഇയാൾക്ക് ഇന്ത്യൻ രേഖകളില്ലെന്നും നിലവിൽ കൈവശമുള്ളത് വ്യാജ രേഖയാണെന്നുമാണ് മുംബൈ പൊലീസ് ഇപ്പോൾ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഇയാളുടേത് മോഷണ ശ്രമമായിരുന്നോ അതോ ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് ഇനി വ്യക്തത വരേണ്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow