വ്യാജ രേഖ ചമച്ച് ഇന്ത്യയിൽ കഴിഞ്ഞ ബംഗ്ലാദേശ് മോഡൽ അറസ്റ്റിൽ.

Aug 2, 2025 - 21:48
 0
വ്യാജ രേഖ ചമച്ച് ഇന്ത്യയിൽ കഴിഞ്ഞ ബംഗ്ലാദേശ് മോഡൽ അറസ്റ്റിൽ.

കൊൽക്കത്ത: വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നടിയും മോഡലുമായ 28 കാരിയായ ശാന്ത പോളാണ് പ്രതി. മുമ്പ് ബംഗ്ലാദേശി വിമാനക്കമ്പനിയിൽ ക്യാബിൻ ക്രൂ അംഗമായി അവർ ജോലി ചെയ്തിരുന്നു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്. 2023-ൽ ഇന്ത്യയിലെത്തിയ ശാന്ത പോൾ പിന്നീട് ആന്ധ്രാപ്രദേശിൽ നിന്നുള്ള മർച്ചന്റ് നേവി ഓഫീസറായ അഷ്‌റഫിനെ വിവാഹം കഴിച്ചു. തുടർന്ന് ദമ്പതികൾ കൊൽക്കത്തയിലെ ഒരു ഫ്ലാറ്റിലേക്ക് താമസം മാറി. അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുക്കാൻ ആധാർ, പാൻ, വോട്ടർ ഐഡി കാർഡുകൾ എന്നിവയുൾപ്പെടെ വ്യാജ രേഖകൾ സമർപ്പിച്ചതായി പറയപ്പെടുന്നു. ഒരു പ്രാദേശിക ഏജന്റ് വഴിയാണ് ഈ രേഖകൾ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. വ്യത്യസ്ത വിലാസങ്ങളുള്ള രണ്ട് ആധാർ കാർഡുകൾ അവരുടെ കൈവശം നിന്ന് കണ്ടെടുത്തു. കുടുംബ തർക്കങ്ങൾ കാരണമാണ് താൻ ഒറ്റയ്ക്ക് ഫ്ലാറ്റിൽ താമസിക്കുന്നുതെന്ന് ഇവർ മറ്റുള്ളവരോട് പറഞ്ഞതായി പോലീസ് പറഞ്ഞു. നിരവധി സൗന്ദര്യമത്സരങ്ങളിൽ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് ശാന്ത പങ്കെടുത്തിട്ടുണ്ട്. 2019 ൽ കേരളത്തിൽ നടന്ന മിസ് ഏഷ്യ ഗ്ലോബൽ മത്സരത്തിലും അവർ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി തമിഴ്, ബംഗാളി സിനിമകളിൽ അഭിനയിച്ചു വരികയായിരുന്നു ശാന്ത. അടുത്തിടെ ഒരു ഒഡിയ ചിത്രത്തിനായി കരാർ ഒപ്പിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരെ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow