ഭരത് മുരളി നാടകോൽസവം; സംഘാടകസമിതി ഓഫീസ് തുറന്നു.

Nov 11, 2025 - 16:27
 0
ഭരത് മുരളി നാടകോൽസവം; സംഘാടകസമിതി ഓഫീസ് തുറന്നു.

മടിക്കൈ: മടിക്കൈ ഉമിച്ചി ഭാസ്കര കുമ്പള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന പ്രഥമ ഭരത് മുരളി സ്മാരക അഖില കേരള പ്രൊഫഷണൽ നാടകോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് തുറന്നു. നാടക പ്രവർത്തകൻ ഗംഗാധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എ വി ബാലകൃഷ്ണൻ അധ്യക്ഷനായി. വിനോദ് ഉമിച്ചി, കെ പി കൃഷ്ണൻ, എ കുഞ്ഞമ്പു നായർ, വി വി മാധവൻ, പി നാരായണൻ, ടി പി തമ്പാൻ, സതീഷ് ചന്ദ്രൻ സി എന്നിവർ സംസാരിച്ചു. എൻ മോഹനൻ സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow