മഞ്ചേശ്വരം ചെക്ക്പോസ്റ്റിൽ രേഖകളില്ലാത്ത സ്വർണ്ണവും, പണവും പിടികൂടി.

Aug 16, 2025 - 20:22
 0
മഞ്ചേശ്വരം ചെക്ക്പോസ്റ്റിൽ രേഖകളില്ലാത്ത സ്വർണ്ണവും, പണവും പിടികൂടി.

മഞ്ചേശ്വരം: എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന സ്വർണ്ണവും പണവും പിടികൂടി. 55 പവൻ സ്വർണ്ണവും നാല് ലക്ഷം രൂപയുമാണ് എക്സൈസ് പരിശോധയിൽ പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് കക്കോടി സ്വദേശി മുഹമ്മദ് ഫാസിലിനെ കസ്റ്റഡിയിൽ എടുത്തു. എക്‌സൈസ് സർക്കിൾ ഇന്‍സ്‌പെക്ടര്‍ ഷിജിൽ കുമാർ കെ കെ യുടെ നേതൃത്വത്തിൽ വാഹന പരിശോധനക്കിടെയാണ് സ്വർണവും പണവും പിടികൂടിയത്. മംഗലാപുരത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് കർണാടക കെഎസ്ആര്‍ടിസി ബസിലാണ് സ്വർണവും പണവും കടത്തിയത്. ഇൻസ്പെക്ടർ ജിനു ജയിംസ്, പ്രവന്റീവ് ഓഫീസർ എം വി ജിജിൻ, ഗ്രേഡ് പ്രവന്റീവ് ഓഫീസർ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽകുമാർ, സജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ ജി എസ് ടി ഡിപ്പാർട്ട്മെന്റിന് കൈമാറി.

What's Your Reaction?

like

dislike

love

funny

angry

sad

wow