ടാക്സി ഡ്രൈവർമാരുടെ സ്നേഹ സംഗമം നടത്തി.
കാഞ്ഞങ്ങാട്: 40 വർഷ കാലയളവിനുള്ളിൽ കാഞ്ഞങ്ങാട് ജീപ്പ് ടാക്സി സ്റ്റാൻഡിൽ ജോലി ചെയ്തിരുന്നതും, ഇപ്പോൾ മറ്റ് വ്യത്യസ്ത ജോലികൾ ചെയ്തു വരുന്നവരുമായ മുൻ കാല ഡ്രൈവർമാരുടെയടക്കമുള്ളവരുടെ സ്നേഹ സംഗമം രാജൻ മടിക്കൈയുടെ അദ്ധ്യക്ഷതയിൽ റാണിപ്പുരം സെന്റ് മേരിസ് ചർച്ച് വികാരി ഫാദർ ജോയി ഊന്നുകല്ലേൽ ഉത്ഘാടനം ചെയ്തു. യോഗത്തിൽ വെച്ച് ആദ്യ കാല ഡ്രൈവർമാരെ പൊന്നാടയണിയിച്ച് ആദരിക്കുകയും, ആദ്യകാല ടാക്സി ഡ്രൈവറും കഴിഞ്ഞ ദിവസം മുഖ്യ മന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയ സബ് ഇൻസ്പെക്ട്ടർ ശ്രീ ശ്രീനിവാസൻ മടിക്കൈയെയും വേദിയിൽ വെച്ച് ആദരിച്ചു. ബാബു ചാലിങ്കാൽ, ബാബു വെള്ളിക്കോത്ത് തുടങ്ങിയവർ ആശംസ നേർന്നു. സാബു കാരാക്കോട് സ്വാഗതവും, സുകുമാരൻ മുണ്ട്യാനം നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി രാജൻ മടിക്കൈ പ്രസിഡണ്ട്, സാബു കാരാക്കോട് സെക്രട്ടറി, സുരേശൻ അയ്യങ്കാവ് വൈസ് പ്രസിഡന്റ്, മോഹനൻ കോട്ടപ്പാറ ജോയിന്റ് സെക്രട്ടറി, ശ്രീ പി. കൃഷ്ണൻ മീങ്ങോത്ത് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
What's Your Reaction?