മടിക്കൈ ഗ്രാമപഞ്ചായത്തിൽ ഇടതു സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു.

Nov 19, 2025 - 18:34
Nov 19, 2025 - 18:46
 0
മടിക്കൈ ഗ്രാമപഞ്ചായത്തിൽ ഇടതു സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു.

മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി പ്രകാശനാണ് ഭരണാധികാരി അഖിൽ മധുസുധനൻ മുമ്പാകെ ആദ്യം പത്രിക നൽകിയത്. ഇന്ന് രാവിലെ ചാളക്കടവ് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. പ്രകടനത്തിന് സിപിഎം ജില്ലാ കമ്മിറ്റി അംഗമായ എസ്.ഐ പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബേബി ബാലകൃഷ്ണൻ, സിപിഐ നേതാവ് ബങ്കളം പി.കുഞ്ഞികൃഷ്ണൻ, സിപിഎം ഏരിയ സെക്രട്ടറി എം. രാജൻ, പഞ്ചായത്ത് പ്രസിഡൻറ് എസ് പ്രീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ വി ശ്രീലത, ഇടതുണി മടിക്കൈമട പഞ്ചായത്ത് മുൻവീനർ മഠത്തിനാട്ട് രാജൻ, സിപിഐ നേതാവ് ശാരംഗാധരൻ എരിക്കുളം, തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡണ്ട് ശ്രീജിത്ത്, സെക്രട്ടറി ശശീന്ദ്രൻ മടിക്കൈ, സിപിഎം അംഗം കെ എം വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.

1-വാഴക്കോട്: കെ രഞ്ജുഷ,

2- ഏച്ചിക്കാനം: എം പുഷ്പവതി

3- വെള്ളച്ചേരി: പി സതി,

4- ആലമ്പാടി: കെ വി ബാലൻ,

5- കാഞ്ഞിരപ്പൊയിൽ: എം രാജൻ,

6- മലപ്പച്ചേരി: വി സുമതി,

7-ചെരണത്തല: വി ബാലകൃഷ്ണൻ,

8-കോളിക്കുന്ന്: പി കുഞ്ഞികൃഷ്ണൻ,

9- എരിക്കുളം: ഇ സുധീഷ്,

10- ബങ്കളം: ശാന്തിനി സി വി,

11-കക്കാട്ട്: ബിന്ദു കെ ബി,

12- അടുക്കത്ത്പറമ്പ്: വി പ്രകാശൻ,

13- മേക്കാട്ട്: കെ ഭാസ്ക്കരൻ,

14- ചാളക്കടവ്: പി വി പത്മിനി,

15- കീക്കാംകോട്ട്: പി ഓമന,

16- അമ്പലത്തുകര: വി വി ജ്യോതി എന്നിവരാണ്  പത്രിക സമർപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow