മമ്മൂട്ടി പൂർണ്ണ ആരോഗ്യവാൻ.

Aug 19, 2025 - 12:40
Aug 19, 2025 - 13:25
 0
മമ്മൂട്ടി പൂർണ്ണ ആരോഗ്യവാൻ.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്ന് നിർമ്മാതാവ് ആന്റോ ജോസഫ്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു. ദൈവമേ നന്ദി നന്ദി എന്നാണ് ആന്റോ ഫേസ്ബുക്കിൽ എഴുതിയത് ചികിത്സാർത്ഥം ചെന്നൈയിൽ ആയിരുന്ന താരത്തിന്റെ പരിശോധന ഫലങ്ങൾ ഇന്ന് രാവിലെയാണ് പുറത്തുവന്നത്. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജ്ജും ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട് സന്തോഷത്തോടെ, സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നും ഉണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ നന്ദി എന്നാണ് ജോർജിന്റെ കുറിപ്പ്.

What's Your Reaction?

like

dislike

love

funny

angry

sad

wow