മലപ്പുറത്ത് മാതാവിനെ മകൻ വെട്ടി കൊലപ്പെടുത്തി.
മലപ്പുറം: കൽപകഞ്ചേരിയിലെ കാവ് പുരയിൽ മാതാവിനെ മകൻ വെട്ടി കൊലപ്പെടുത്തി. ഇന്ന് രാവിലെ 7 മണിക്കാണ് മാതാവ് ആമിനയെ (62) മകൻ വെട്ടിക്കൊലപ്പെടുത്തിയത്. ആമിനയും, ഭർത്താവും, മകനുമാണ് വീട്ടിൽ താമസിക്കുന്നത്. ഭർത്താവ് ജോലിക്ക് പോയ സമയത്ത് മകനും, ആമിനയും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും, അടുക്കളപ്പണി ചെയ്യുകയായിരുന്ന ആമിനയെ മകൻ പിറകിലൂടെ ചെന്ന് വെട്ടുകയായിരുന്നെന്നുമാണ് പറയുന്നത്. ശേഷം ഗ്യാസ് കുറ്റികൊണ്ട് തലക്കടിക്കുകയും ചെയ്തു. സംഭവത്തിനുശേഷം വീട്ടിൽ തന്നെ ഇരിക്കുകയായിരുന്ന മകനെ കൽപ്പകഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.
What's Your Reaction?