കണ്ണൂർ അഴീക്കോട് വെടിക്കെട്ടപകടം; അഞ്ചു പേർക്ക് പരിക്ക്.

Feb 21, 2025 - 07:48
 0
കണ്ണൂർ അഴീക്കോട് വെടിക്കെട്ടപകടം; അഞ്ചു പേർക്ക് പരിക്ക്.

കണ്ണൂര്‍: അഴീക്കോട് വെടിക്കെട്ട് അപകടം. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്. അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടുകയായിരുന്നു.

അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.

തെയ്യം ഉത്സവത്തിനിടെയാണ് അപകടം. നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടുകയായിരുന്നു. 12 വയസ്സുള്ള കുട്ടിയുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.

നിരവധി ആളുകളാണ് തെയ്യം കാണാനെത്തിയിരുന്നത്. മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  ഒരാളുടെ നില ​ഗുരുതരമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow