മാധ്യമ പ്രവർത്തകൻ വി എൻ അൻസൽ നിര്യാതനായി
കണ്ണൂർ: കേരള പത്ര പ്രവർത്തക യൂനിയൻ മുൻ സംസ്ഥാന ഭാരവാഹിയും, ചന്ദ്രിക, മെട്രോ, ലുക്ക് പത്രങ്ങളിൽ ലേഖകനുമായിരുന്ന വി എൻ അൻസൽ(59) നിര്യാതനായി. പോണ്ടിച്ചേരിയിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വൈകീട്ട് 4 മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തിക്കും. വളപട്ടണത്തെ പരേതനായ കെ എൽ അബ്ദുസലാമിന്റെയും, വി എൻ സുബൈദയുടെയും മകനാണ്.
What's Your Reaction?