മുക്കത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി പിടിയിൽ.
കോഴിക്കോട്: മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും, സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി പിടിയിൽ. ഹോട്ടൽ ഉടമ ദേവദാസിനെ മുക്കം പൊലീസാണ് പിടികൂടിയത് . കൂട്ടുപ്രതികൾ ഉടൻ പിടിയിലാകുമെന്ന് സൂചന. കുന്ദംകുളത്ത് വെച്ചാണ് ദേവദാസിനെ കസ്റ്റഡിയിൽ എടുത്തത്.
അതേസമയം സംഭവത്തിൽ, സംസ്ഥാന വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട് റൂറൽ എസ് പിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചവർക്കായി മുക്കം പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഹോട്ടൽ ജീവനക്കാരിയായ യുവതി പീഡനശ്രമം ചെറുത്ത് കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തമായി. അടിയന്തര റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ല റൂറൽ എസ്പിയോട് സംസ്ഥാന വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
What's Your Reaction?