കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി.

Sep 29, 2025 - 20:39
Sep 29, 2025 - 20:43
 0
കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി.

വയനാട്: മൂടക്കൊല്ലി വനഭാഗത്ത് നിന്നും കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി. സൗത്ത് വയനാട് വനം ഡിവിഷനിൽ ചെതലത്ത് റേഞ്ച്, ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂടക്കൊല്ലി വനഭാഗം വച്ചു കേഴ മാനിനെ വേട്ടയാടി പിടിച്ച അനിൽ മാവത്ത്, റൊമോൻ, പഴമ്പിള്ളിയിൽ വീട്, മൂടക്കൊല്ലി, വർഗീസ്, എള്ളിൽ വീട്, മൂടക്കൊല്ലി, വിഷ്ണു ദിനേശ് കള്ളി യാട്ട് കുന്നേൽ വീട്, മൂടക്കൊല്ലി എന്നിവർ അടങ്ങിയ സംഘത്തെ ചെതലത്ത് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എം. രാജീവ് കുമാർ അറസ്റ്റ് ചെയ്തു. സ്ഥലം റെഞ്ച് ഫോറസ്റ്റ് ഓഫീസർ അബ്ദുൾ ഗഫൂർ കെ. പി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി വി സുന്ദരേശൻ, എം എസ് സുരേഷ്, ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ ഷൈനി സി, അനീഷ പി, രഞ്ജിത്ത് സി വി, അശോകൻ പി ബി രവി ഫോറെസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. നാടൻ തോക്ക്, കാർ, കാട്ടാടിന്റെ ജഡം എന്നിവയും ഇവരിൽ നിന്ന് കണ്ടെടുത്തു. രണ്ടു മാസത്തിനിടെ ഈ മേഖലയിൽ നിന്നും കള്ള തോക്കുമായി പിടികൂടിയ രണ്ടാമത്തെ കേസ് ആണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow