മൂന്നുവയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
കാഞ്ഞങ്ങാട്: കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മൂന്നുവയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. നോർത്ത് കോട്ടച്ചേരിയിലെ നവാസിന്റെയും, അഫ്സയുടെയും മകൾ നൈഹയാണ് മരിച്ചത്. ഇന്നലെ രാത്രി കല്ലൂരാവിയിലെ ബന്ധുവീട്ടിൽ വെച്ചാണ് കുട്ടി കുഴഞ്ഞു വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാഴ്ച മുമ്പ് ഹൃദയ സംബന്ധമായ അസുഖത്തിന്ന് എറണാകുളം അമൃത ആശുപത്രിയിൽ ശസ്ത്രകിയയ്ക്ക് വിധേയമായിരുന്നു.
What's Your Reaction?