മെട്രോ മുഹമ്മദ് ഹാജി അനുസ്മരണം സംഘടിപ്പിച്ചു

Jun 11, 2026 - 16:29
Jun 11, 2026 - 16:30
 0
മെട്രോ മുഹമ്മദ് ഹാജി അനുസ്മരണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: മുസ്ലിം ലീഗിനും സമസ്തയ്ക്കും സമൂഹത്തിനും സമുദായത്തിനും തണലേകിയ നായകനായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്ന് പ്രഗത്ഭ പണ്ഡിതനും സമസ്ത ജില്ലാ മുശാവറ അംഗവുമായ ഇബ്രാഹിം മുസ്ലിയാര്‍ കൊവ്വല്‍പള്ളി അഭിപ്രായപ്പെട്ടു. തന്റെ ആരോഗ്യവും സമ്പത്തും സ്വാധീനവും മറ്റുള്ളവര്‍ക്കായി നീക്കിവെച്ച മെട്രോയെപ്പോലെ അധികം ആള്‍ക്കാറുണ്ടാവില്ല.ജാതി മത കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സര്‍വ മതസ്ഥതരെയും ചേര്‍ത്തു പിടിച്ച് അവരുടെയെല്ലാം സുസ്ഥിതിക്ക് വേണ്ടി ത്യാഗം ചെയ്ത മെട്രോയെ മനുഷ്യനുള്ളേടത്തോളം കാലം മറക്കുകയില്ലെന്നദ്ദേഹം തുടര്‍ന്നു പറഞ്ഞു.

കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച മെട്രോ അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷനായി. കെഇഎ ബക്കര്‍, അഡ്വ. എന്‍ എ ഖാലിദ്, വണ്‍ ഫോര്‍ അബ്ദുറഹ്‌മാന്‍, എ പി ഉമ്മര്‍, എ ഹമീദ് ഹാജി, ഖദീജ ഹമീദ്, ശംസുദ്ദീന്‍ ആവിയില്‍, സി എച് അഹ്‌മദ് കുഞ്ഞി ഹാജി, ഇബ്രാഹിം പാലാട്ട്, സി കെ റഹ്‌മത്തുള്ള, തെരുവത്ത് മൂസ ഹാജി, ഹമീദ് ചേരക്കാടത്ത്, എം എസ് ഹമീദ് ഹാജി, പി എം ഫാറൂഖ്, താജുദ്ദീന്‍ കമ്മാടം, ബഷീര്‍ കൊവ്വല്‍പള്ളി, ടി അന്തുമാന്‍ എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow