മെട്രോ കപ്പ് സീസൺ 2 ഫുട്ബോളിൽ സെൽകോൺ വെള്ളുവനാട് കിരീടം നേടി

Dec 6, 2025 - 18:32
 0
മെട്രോ കപ്പ് സീസൺ 2 ഫുട്ബോളിൽ സെൽകോൺ വെള്ളുവനാട് കിരീടം നേടി

ദുബായ്: ജീവകാരുണ്യ പ്രവർത്തകനായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം ഹസീന ചിത്താരി മിഡിൽ ഈസ്റ്റ് കമ്മിറ്റി സംഘടിപ്പിച്ച മെട്രോ കപ്പ് സീസൺ 2 ഫുട്ബോൾ ടൂർണമെന്റിൽ ഷെൽകോൺ വെള്ളുവനാട് കിരീടം നേടി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഹസീന ചിത്താരിയാണ് ഷെൽകോൺ വെള്ളുവനാട് പരാജയപ്പെടുത്തിയത്. മുഴുവൻ സമയത്തും ഇരുടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് ഷെൽകോൺ വെള്ളുവനാട് വിജയം ഉറപ്പിക്കുകയായിരുന്നു. ഫുട്ബോൾ ടൂർണമെന്റിനോട് അനുബന്ധിച്ച് നടന്ന മെഗാ ഫാമിലി മീറ്റ് പരിപാടി കൂടുതൽ ജനശ്രദ്ധ നേടി. കുടുംബാംഗങ്ങൾക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. പുഡ്ഡിങ് മത്സരത്തിൽ ഫമീന ഒന്നാം സ്ഥാനവും, റഹീന ബിൻത് മൂസ രണ്ടാം സ്ഥാനവും, ഹാജറ മൂന്നാം സ്ഥാനവും നേടി. മെഹന്തി മത്സരം ഫായിസ ഒന്നാം സ്ഥാനവും, നഹ ഫാത്തിമ എം കെ രണ്ടാം സ്ഥാനവും, ഫാത്തിമത്ത് സുഹറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജലീൽ മെട്രോയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പാണക്കാട് സയ്യിദ് ബഷീർ അലി തങ്ങൾ ഉദ്ഘാടനം ചെയ്തു. മെട്രോ ഗ്രൂപ്പ് എംഡി മുജീബ് മെട്രോ, സേഫ് ലൈൻ എംഡി ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര, ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി, മഹ്മൂദ് തലാൽ, ബിഗ് ബോസ്സ് വിന്നർ അനുമോൾ, സിനിമാതാരം ഷിയാസ് കരീം, തോംസൺ ഗ്രൂപ്പ് ഡയറക്ടർ ബിജു തോമസ്, സുധാകർ ഷെട്ടി, ആസിഫ് സി കെ, ഹസ്സൻ യാഫ, മുഹമ്മദ് കുഞ്ഞി കുളത്തിങ്കാൽ, ജാഫർ ബേങ്ങച്ചേരി, ഇസ്മായിൽ ടിവി, അബ്ദുള്ള ആറങ്ങാടി, ഇബ്രാഹിം ഖലീൽ, അഫ്സൽ മൊട്ടമ്മൽ, സലാം കന്യാപടി, ടി ആർ ഹനീഫ്, ഡോക്ടർ ഇസ്മായിൽ, അസർ ചിത്താരി, ഹൈദരലി എന്നിവർ സംസാരിച്ചു. സൈനുദ്ദീൻ സ്വാഗതവും, താജുദ്ദീൻ അക്കര നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow