കാസർകോട് സ്വദേശി ഒമാനിൽ തോട്ടിൽ വീണു മരിച്ചു.
തോട്ടിലേക്ക് ചാടുന്നതിനിടെ കല്ലിൽ തലയിടിച്ച് വീഴുകയായിരുന്നു.
മസ്കത്ത്: ഒമാനിലെ തോട്ടിൽ വീണു കാസർകോട് സ്വദേശിയായ യുവാവിനെ ദാരുണാന്ത്യം. മണിയൻപാറ സ്വദേശി ആഷിഖാ(21)ണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വാദി ഷാബിലെ തോട്ടിൽ കുളിക്കുമ്പോളായിരുന്നു അപകടം. അവധി ദിനമായതിനാൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ആഷിഖ്. മുകളിൽ നിന്ന് തോട്ടിലേക്ക് ചാടുന്നതിനിടെ കല്ലിൽ തലയിടിച്ച് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഏഴുമാസം മുമ്പാണ് സൂപ്പർമാർക്കറ്റിലെ ജോലിക്കായി ആഷിഖ് ഒമാനിൽ എത്തിയത്. നാലുവർഷം മുമ്പ് മാതാവ് വാഹനാപകടത്തിൽ മരിച്ചിരുന്നു ഷാഹുൽഹമീദാണ് പിതാവ്. അനീക്ക, അൻസി എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
What's Your Reaction?