യുഎഇ പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷകൾക്കുമപ്പുറമെന്ന് ലെബനാൻ പ്രസിഡണ്ട് ജോസഫ് ഔൺ.

May 1, 2025 - 17:05
 0
യുഎഇ പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷകൾക്കുമപ്പുറമെന്ന് ലെബനാൻ പ്രസിഡണ്ട് ജോസഫ് ഔൺ.

അബുദാബി: റിപ്പബ്ലിക് ഓഫ് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ ഔദ്യോഗിക സന്ദർശനത്തിന്നായി അബുദാബിയിൽ എത്തി. 

പ്രാദേശിക മാധ്യമ സ്ഥാപനങ്ങളുടെ ചീഫ് എഡിറ്റർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങളെയും പ്രാദേശിക വിഷയങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ജോസഫ് ഔൺ പ്രതികരിച്ചു.

യുഎഇയിൽ എത്തിയതിനുശേഷം തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന്നും, ഉദാരമായ ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് ഔൺ നന്ദി രേഖപ്പെടുത്തി. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചയെ അത് "പ്രതീക്ഷകൾക്കപ്പുറമായിരുന്നു" എന്ന് ഔൺ വിശേഷിപ്പിച്ചു. 

വർഷങ്ങളായി ലെബനാന് യുഎഇ നൽകിയ ഉറച്ച പിന്തുണയെ ലെബനൻ പ്രസിഡന്റ് അഭിനന്ദിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും, സൗഹാർദ്ദപരവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ലെബനനിലെ സ്ഥിതിഗതികൾ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ഔൺ പറഞ്ഞു, രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ സ്ഥിരതയിലേക്ക് നീങ്ങുകയാണെന്നും, അവശ്യ ഘടനാപരമായ പരിഷ്കാരങ്ങളുടെ ഒരു പാക്കേജ് നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ലെബനൻ സർക്കാർ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും, നിരവധി അറബ്, സൗഹൃദ രാജ്യങ്ങൾ ലെബനനെ പിന്തുണയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി ഇതിനകം ആരംഭിച്ച പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ എത്രത്തോളം പുരോഗതി കൈവരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ പിന്തുണയെന്ന് അദ്ദേഹം വിശദീകരിച്ചു.

സുരക്ഷാ കാര്യങ്ങളിൽ, ബാഹ്യ ഭീഷണികൾക്കിടയിലും ലെബനന്റെ ആഭ്യന്തര സ്ഥിതി നിയന്ത്രണത്തിലാണെന്ന് പ്രസിഡന്റ് ഔൺ സ്ഥിരീകരിച്ചു. 

സമാധാനവും, സ്ഥിരതയും നിലനിർത്തുന്നതിൽ ലെബനൻ സുരക്ഷാ ഏജൻസികളുടെ ഉയർന്ന കഴിവിനെയും, സമർപ്പണത്തെയും പ്രശംസിച്ച അദ്ദേഹം, യുഎഇയിലെ ലെബനീസ് സമൂഹത്തിൽ അഭിമാനം പ്രകടിപ്പിക്കുന്നതായി പറഞ്ഞു.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അവരുടെ പങ്ക് എടുത്തുകാണിച്ച ഔൺ യുഎഇ നേതൃത്വത്തിന്റെ കരുതലിനും പിന്തുണയ്ക്കും നന്ദി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow