യുവ പ്രതിഭകളെ ശാക്തീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ്; അബ്ദുല്ല അൽ ഹമദ്.

യുഎഇ മാധ്യമ വിദ്യാർത്ഥികളുമായിസംസാരിക്കുകയായിരുന്നു അബ്ദുള്ള അൽ ഹമദ്.

Jan 27, 2025 - 22:19
 0
യുവ പ്രതിഭകളെ ശാക്തീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ്; അബ്ദുല്ല അൽ ഹമദ്.

യുവ പ്രതിഭകളിൽ വിശ്വസിച്ച് നിക്ഷേപം നടത്തുന്നതിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വലിയ പ്രാധാന്യം നൽകുന്നുവെന്ന് നാഷണൽ മീഡിയ ഓഫീസ് (എൻഎംഒ) ചെയർമാനും യുഎഇ മീഡിയ കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ് പറഞ്ഞു. മാധ്യമ മേഖലയുൾപ്പെടെ വിവിധ മേഖലകളിൽ സുസ്ഥിര വികസനത്തിൻ്റെ പ്രധാന ചാലകങ്ങൾ അവരാണ്.ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ യുവാക്കളെ ശാക്തീകരിക്കേണ്ടതിൻ്റെയും, സജ്ജരാക്കുന്നതിൻ്റെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.

എൻഎംഒ ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ കഅബി, എമിറാത്തി മീഡിയ പ്രഫഷനൽ അഹമ്മദ് സലേം, അക്കാദമിക് വിദഗ്ധരുടെയും, യുഎഇയിലെ മാധ്യമ വിദ്യാർത്ഥികളുമായുള്ള കൂടിക്കാഴ്ചയിൽ അദ്ധേഹം പറഞ്ഞു.

യുവ മാധ്യമ പ്രൊഫഷണലുകളെ ശാക്തീകരിക്കുക, മാധ്യമ വ്യവസായത്തെ സംയോജിപ്പിക്കുന്നതിനും, സജീവമായി സംഭാവന ചെയ്യുന്നതിനും അവരെ സജ്ജമാക്കുക, കൂടാതെ നൂതന സാങ്കേതിക പരിവർത്തനങ്ങളുടെയും, മാധ്യമ മേഖലയിലെ മാറ്റങ്ങളുടെയും സ്വാധീനം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ യോഗത്തിൽ അവതരിപ്പിച്ചു.

സാമൂഹിക അവബോധം വളർത്തിയെടുക്കുന്നതിലും ദേശീയ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നതിലും ദേശീയ മാധ്യമങ്ങൾ നിർണായക പങ്ക് വഹിക്കുന്നുവെന്ന് യോഗത്തിൻ്റെ തുടക്കത്തിൽ എൻഎംഒ ചെയർമാൻ പറഞ്ഞു. മാധ്യമങ്ങൾ കേവലം വാർത്തകൾ കൈമാറുന്നതിനുള്ള ഒരു ഉപകരണം മാത്രമല്ല, സമൂഹ വികസനത്തിൻ്റെ അടിസ്ഥാന ചാലകവും ദേശീയ മൂല്യങ്ങളുടെ പ്രചാരകനും സുസ്ഥിര വികസനത്തിൻ്റെ പിന്തുണക്കാരനും കൂടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മികച്ച പ്രൊഫഷണൽ ഭാവി ഉറപ്പാക്കാൻ തുടർച്ചയായ പഠനത്തിന് പ്രതിജ്ഞാബദ്ധരാകാൻ അൽ ഹമദ് മാധ്യമ

വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ ക്രിയാത്മകമായ പ്രശസ്തി വർധിപ്പിക്കുന്നതിനും, രാജ്യത്തിൻ്റെ സമഗ്രവികസന യാത്രയിൽ തന്ത്രപരമായ പങ്കാളിയെന്ന നിലയിൽ ദേശീയ മാധ്യമങ്ങളുടെ പങ്ക് ഊട്ടിയുറപ്പിക്കുന്നതിലും സംഭാവന നൽകുന്നതിന് മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നത് അവരെ ഉത്തരവാദിത്തമുള്ള ഒരു സ്ഥാനത്ത് എത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനിക മാറ്റങ്ങൾക്ക് അനുസൃതമായി മാധ്യമ മേഖലയെ വികസിപ്പിക്കുന്നതിന് എൻഎംഒ ചെയർമാൻ്റെ തുടർച്ചയായ പിന്തുണയ്ക്കും, സമർപ്പണത്തിനും മാധ്യമ വിദ്യാർത്ഥികൾ അവരുടെ നന്ദി അറിയിച്ചു. സമൂഹത്തിൻ്റെയും രാജ്യത്തിൻ്റെയും താൽപ്പര്യങ്ങൾ സേവിക്കുന്ന ഉത്തരവാദിത്തവും, ലക്ഷ്യബോധമുള്ളതുമായ മാധ്യമ ഭാവി കെട്ടിപ്പടുക്കുന്നതിൽ യുവ മാധ്യമ പ്രവർത്തകരുടെ പങ്കിനെക്കുറിച്ച് അദ്ധേഹം എടുത്തു പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow