റംമ്പുട്ടാൻ തൊണ്ടയിൽ കുടുങ്ങി; കുഞ്ഞിക്ക് ദാരുണാന്ത്യം.
പെരുമ്പാവൂർ: റംബൂട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു. പെരുമ്പാവൂരിലാണ് സംഭവം. മരുതുകവലയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകന്‍ അവ്യുക്താണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് കയ്യില്‍ കിട്ടിയ റംബൂട്ടാന്‍ വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
What's Your Reaction?