പ്രവാസി യുവാവ് ജീവനൊടുക്കി

Jun 1, 2026 - 21:22
 0
പ്രവാസി യുവാവ് ജീവനൊടുക്കി

കാഞ്ഞങ്ങാട്: ഗൾഫിൽ നിന്നെത്തിയ യുവാവിനെ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ചിത്താരിയിലെ വാണിയമ്പാറ ഷൗക്കത്തിന്റെ മകൻ പി എച്ച് അഷ്‌ഫാഖ് (26) ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരാഴ്ച മുമ്പാണ് യുവാവ് ഗൾഫിൽ നിന്ന് നാട്ടിൽ എത്തിയത്. ജീവനൊടുക്കാനുള്ള കാരണം അറിവായിട്ടില്ല. ഹോസ്‌ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾപൂർത്തിയാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow