ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
അമ്പലത്തറ: ഏകത സേവാ ട്രസ്റ്റ് മൂന്നാംമൈലും ജനമൈത്രി പോലീസ് അമ്പലത്തറയും സംയുക്തമായി ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാജു സി ഉദ്ഘാടനം ചെയ്തു.
ഏകത സേവാ ട്രസ്റ്റ് പ്രസിഡന്റ് പി. ബാബു അഞ്ചാംവയൽ അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ് ടി.വി. ലഹരി ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരണ പ്രഭാഷണം നടത്തി.
കോടോംബേളൂർ 17-ാം വാർഡ് അംഗം ശ്രീജിത്ത് പറക്കളായി, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാപ്രമുഖ് പി. ബാബു പുല്ലൂർ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് അംഗം രാമകൃഷ്ണൻ കരിച്ചേരി സ്വാഗതവും ഉമേശൻ മുളവന്നൂർ നന്ദിയും രേഖപ്പെടുത്തി.
What's Your Reaction?