ഷാർജയിൽ കെട്ടിടത്തിന് തീപിടിച്ച് നാല് പേർ മരിച്ചു.

Apr 13, 2025 - 22:55
 0
ഷാർജയിൽ കെട്ടിടത്തിന് തീപിടിച്ച് നാല് പേർ മരിച്ചു.

ഷാർജ: ഷാർജയിലെ അൽ നഹ്ദ പ്രദേശത്തെ ബഹുനില റെസിഡൻഷ്യൽ ടവറിൽ ഉണ്ടായ തീപിടുത്തത്തിൽ നാല് ആഫ്രിക്കൻ സ്വദേശികൾക്ക് ദാരുണാന്ത്യം. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും ചാടിയ നാല് ആഫ്രിക്കൻ പുരുഷന്മാരാണ് മരിച്ചത്. പുക ശ്വസിച്ച ആറു പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.

42 റെസിഡൻഷ്യൽ നിലകളും, ഒമ്പത് നില പാർക്കിംഗ് സ്ഥലവും ഉൾപ്പെടുന്ന 51 നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow