ഹൊസങ്കടിയിൽ യുവതിയുടെ മാല കവർന്ന കേസിൽ ഒരാൾ പിടിയിൽ

Jun 25, 2026 - 18:27
 0
ഹൊസങ്കടിയിൽ യുവതിയുടെ മാല കവർന്ന കേസിൽ ഒരാൾ പിടിയിൽ

കാസർകോട്: ഹൊസങ്കടിയിൽ പട്ടാപ്പകൽ സ്കൂട്ടറിലെത്തി യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കുമ്പള ബംബ്രാണ സ്വദേശിയായ എസ്. സന്ദീപ് എന്ന സന്തു (31)വിനെയാണ് മഞ്ചേശ്വരം പോലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിക്കായി അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകിട്ട് 3.30ഓടെ ദേശീയപാത സർവീസ് റോഡിലായിരുന്നു സംഭവം. പൈവളിഗെ ബായിക്കട്ടയിലെ എ. നയന (30)യുടെ രണ്ടേകാൽ പവൻ തൂക്കമുള്ള സ്വർണമാലയാണ് സ്കൂട്ടറിലെത്തിയ സംഘം കവർന്നത്. സംഭവത്തെ തുടർന്ന് മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow