മടിക്കൈ മേഖല ജമാഅത്തിന്റെ ‘നൂറെ ആലം 2K26’ നാളെ ചാളക്കടവിൽ
മടിക്കൈ: മടിക്കൈ മേഖല ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും വിദ്യാർത്ഥികളുടെ കലാവിരുന്നും സംഘടിപ്പിക്കുന്നു. ‘നൂറെ ആലം 2K26’ എന്ന പേരിൽ സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം നാലുമുതൽ ചാളക്കടവ് ബദരിയ ജുമാ മസ്ജിദ് അങ്കണത്തിലാണ് പരിപാടി.
മടിക്കൈ മേഖല ജമാഅത്ത് ജനറൽ സെക്രട്ടറി മുബാറക് എരിക്കുളം സ്വാഗതം പറയും. മേഖല ജമാഅത്ത് പ്രസിഡന്റ്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി ശരീഫ് ഹാജി എഞ്ചിനീയർ അധ്യക്ഷനാകും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി അബ്ദുറഹ്മാൻ പാണത്തൂർ ഉദ്ഘാടനം ചെയ്യും. സംയുക്ത ജമാഅത്ത് സെക്രട്ടറി റഷീദ് തോയമ്മൽ മുഖ്യാതിഥിയാകും.
കെ. മുഹമ്മദ് മുസ്തഫ ഫൈസി (ബങ്കളം ഖത്തീബ്), ജാഫർ നിസാമി മധൂർ (ചാളക്കടവ് ഖത്തീബ്), അബ്ദുൽ മജീദ് അസ്നവി മുക്കൂട് (മാനാക്കോട് ഖത്തീബ്), ഫരീദ് ബാഖവി (കന്നാടം ഖത്തീബ്), ഹുസൈൻ ഖാദിമി (കയ്യുള്ള കൊച്ചി ഖത്തീബ്), യഹ്‌ക്കൂബ് സഖാഫി (കാഞ്ഞിരപ്പൊയിൽ ഖത്തീബ്), എ.എം. ഖാദർ ഹാജി (ബങ്കളം ജമാഅത്ത് പ്രസിഡന്റ്), അബ്ദുൾ അമീർ എം.എ. (ചാളക്കടവ് ജമാഅത്ത് പ്രസിഡന്റ്), എൻ. ഖാദർ (മാനാക്കോട് ജമാഅത്ത് പ്രസിഡന്റ്), എ.സി. മുഹമ്മദ് കുഞ്ഞി ഹാജി (കയ്യുള്ള കൊച്ചി ജമാഅത്ത് പ്രസിഡന്റ്), അബ്ദുള്ള എ.എൻ. (കാഞ്ഞിരപ്പൊയിൽ ജമാഅത്ത് പ്രസിഡന്റ്) എന്നിവർ ആശംസകൾ നേരും. മടിക്കൈ മേഖല ജമാഅത്ത് ട്രഷറർ അബ്ദുള്ള സി നന്ദി പറയും.
തുടർന്ന് അംഗ മഹല്ലുകളിലെ മദ്രസ്സ വിദ്യാർത്ഥികളുടെ വിവിധ മത്സര പരിപാടികൾ, ദഫ്, അറബനമുട്ട്, മെഗാ ദഫ് മുട്ട് പ്രദർശനം എന്നിവ അരങ്ങേറും. അംഗ മഹല്ലുകളിലെ മദ്രസ്സകളിൽനിന്ന് ടോപ് പ്ലസ് ഉൾപ്പെടെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പത്താംതരം, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിക്കും.
What's Your Reaction?