പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമം; പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Sep 12, 2026 - 08:20
 0
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമം; പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലുള്ള വിഷമമെന്ന് പറയപ്പെടുന്ന സാഹചര്യത്തിൽ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ മച്ചിൽ ബെൽറ്റിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തി. പള്ളിക്കരയിലെ ധ്യാൻരാജ് (15) ആണ് മരിച്ചത്.

കാസർകോട്ടെ ഒരു സ്കൂളിലെ വിദ്യാർഥിയായിരുന്ന ധ്യാൻരാജിനെ ഇന്നലെ വൈകിട്ടാണ് വീട്ടിലെ മച്ചിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മംഗളൂരു കലക്ടറേറ്റ് ഓഫീസ് ജീവനക്കാരനായ രാജേഷ് കുമാറിന്റെയും മാന്യ കല്ലക്കട്ടയിലെ അധ്യാപികയായ നിരീക്ഷയുടെയും മകനാണ് ധ്യാൻരാജ്. സഹോദരി: തൻവി.

What's Your Reaction?

like

dislike

love

funny

angry

sad

wow