അജാനൂർ സെന്റർ എസ്.എസ്.എഫ് സാഹിത്യോത്സവത്തിന് വർണാഭമായ സമാപനം

Jun 15, 2026 - 10:08
 0
അജാനൂർ സെന്റർ എസ്.എസ്.എഫ് സാഹിത്യോത്സവത്തിന് വർണാഭമായ സമാപനം

അജാനൂർ: അജാനൂർ സർക്കിള്‍ കീഴിൽ സംഘടിപ്പിച്ച എസ്.എസ്.എഫ് സാഹിത്യോത്സവത്തിന്റെ 34-ാം വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ ശ്രദ്ധേയമായി. ചെറിയ കുട്ടികളുടെ കലാവിരുന്ന് പരിപാടി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

കേരള മുസ്ലിം ജമാഅത്ത്, എസ്‌.വൈ‌.എസ് നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന പരിപാടി ഇബ്രാഹിം സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. മിഹ്ദാദ് ഹിമാമി കാസർഗോഡ് ഉദ്ഘാടനം നിർവഹിച്ചു. അജാനൂർ സർക്കിൾ പ്രസിഡന്റ് ഇബ്രാഹിം സഖാഫി അധ്യക്ഷത വഹിച്ചു.

കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ പ്രസിഡന്റ് ഹമീദ് മൗലവി കൊളവയൽ മുഖ്യപ്രഭാഷണം നടത്തി. ജബ്ബാർ തങ്ങൾ, മുഹമ്മദ് ഹാഷിർ, മൻസൂർ കൊളവയൽ, മുസമ്മിൽ കൊട്ടിലങ്ങാട്, ഹാമിദ് മുട്ടുന്തല, അബ്ദുസമദ് മാണിക്കോത്ത്, ബഷീർ മാങ്കയം, അബ്ദുൽ അസീസ് അടുക്കം എന്നിവർ സംസാരിച്ചു.

പരിപാടിക്ക് റഷീദ് മുട്ടുന്തല നന്ദി രേഖപ്പെടുത്തി. സാഹിത്യ-സാംസ്കാരിക പരിപാടികളും കുട്ടികളുടെ കലാപ്രതിഭകളും വാർഷികാഘോഷത്തിന് ആവേശം പകർന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow