അധ്യാപികയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: ഭർതൃഗൃഹത്തിൽ അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെണ്ടക്കാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം കുനിയിൽ ചമ്പടത്ത് ശരത്തിന്റെ ഭാര്യ അഷിക(31) യാണ് മരിച്ചത്. പാട്യം വെസ്റ്റ് യു പി സ്കൂൾ അധ്യാപികയാണ്. അതിനിടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അഷികയുടെ ബന്ധുക്കൾരംഗത്തെത്തി. പോലീസ് അസ്വാഭിവിക മരണത്തിന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അച്ഛൻ അശോകൻ. അമ്മ രോഹിണി.സഹോദരൻ ആഷിക്. ഒരു വയസ്സുകാരൻ രുദ്രൻ ഏകമകനാണ്.
What's Your Reaction?