രാഹുൽ മങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തു.

Aug 25, 2025 - 08:51
 0
രാഹുൽ മങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തു.

തിരുവനന്തപുരം: ഒടുവിൽ മുഖം രക്ഷിക്കാന്‍ രാജി ഒഴിവാക്കി സസ്‌പെന്‍ഷന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഷന്‍. നിയമസഭാ സമ്മേളനങ്ങളിൽ രാഹുൽ പാർലമെന്ററി പാർട്ടിയുടെ ഭാഗമായി ഉണ്ടാകില്ല. എംഎല്‍എ സ്ഥാനം രാജി വയ്ക്കില്ല. എംഎല്‍എ സ്ഥാനത്ത് രാഹുല്‍ തുടരും. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി. ഇനിമുതൽ പാർട്ടിയുടേയോ മുന്നണിയുടേയോ പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ അംഗമായിരിക്കില്ല. എം.എൽ.എ സ്ഥാനം പെട്ടെന്ന് രാജിവെപ്പിച്ചാൽ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് സാധ്യത മുമ്പിൽ കണ്ടാണ് പാർട്ടി നിലപാട് എന്നാണ് സൂചന.

What's Your Reaction?

like

dislike

love

funny

angry

sad

wow