അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു
കാഞ്ഞങ്ങാട്: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ആയുഷ്മാൻ ഭവ കാസർഗോഡ്, ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം കാഞ്ഞങ്ങാട് മിനി ഇൻഡോർ സ്റ്റേഡിയത്തിൽ ആചരിച്ചു.
കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം നിർവഹിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനു എം. അധ്യക്ഷനായി. ഹോമിയോപ്പതി വകുപ്പ് ഡി.എം.ഒ ഡോ. രേഷ്മ എ.കെ, നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. നിഖില നാരായണൻ എന്നിവർ സംസാരിച്ചു.
ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട് സൂപ്രണ്ട് ഡോ. ശ്രീകല പി സ്വാഗതവും, ആയുഷ്മാൻ ഭവ കൺവീനർ ഡോ. ഷഫ്ന മൊയ്തു നന്ദിയും പറഞ്ഞു. തുടർന്ന് നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ. സ്നേഹ മോഹനും യോഗ ട്രെയിനർ ശോഭ എംയും യോഗാ പ്രദർശനത്തിനും യോഗാ ഡാൻസിനും നേതൃത്വം നൽകി.
What's Your Reaction?