ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൗമൻ സെൻ ചുമതല ഏറ്റെടുത്തു. ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്താണ് ജസ്റ്റിസ് സൗമൻ സെൻ ചുമതലയേറ്റത്. ചടങ്ങിൽ പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മേയർ വി വി രാജേഷ്, മന്ത്രി പി രാജീവ് തുടങ്ങിയവർ മുഖ്യമന്ത്രി പങ്കെടുത്തു. കൊൽക്കത്ത സ്വദേശിയായ സൗമൻ സെൻ 2011ൽ കൽക്കട്ട ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. പിന്നീട് 2025 സെപ്റ്റംബറിൽ മേഘാലയ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി.
What's Your Reaction?