അപൂർവ ഗണപതിഹോമത്തിന് സാക്ഷിയായി മടിക്കൈ നൂഞ്ഞിയിലെ പ്രതിഷ്ഠാദിന ഉത്സവം
മടിക്കൈ: രണ്ടു കൊമ്പുകളുള്ള ഗണപതിയുടെ നൂതന പ്രതിഷ്ഠ നടന്ന ജനകീയ കൂട്ടായ്മയിൽ ഉള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നായ മടിക്കൈ കീക്കാംകോട്ട് നൂഞ്ഞിയിൽ ഗണപതിയാർ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അരവത്ത് പത്മനാഭ തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ ഭക്തിയുടെ നിറവിൽ വിവിധ ചടങ്ങുകളോടെ നടന്നു.
ഉത്സവത്തിന്റെ ഭാഗമായി ബ്രഹ്മശ്രീ സൂര്യ കാലടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രങ്ങളിൽ അപൂർവമായി നടക്കുന്ന സൂര്യ കാലടി ഗണപതിഹോമം നടന്നു. ആറുമണിക്കൂർ നീണ്ടുനിന്ന ഹോമത്തിൽ നാടിന്റെ നാനാഭാഗങ്ങളിലുള്ള നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
അലങ്കാരപൂജ, ദന്തസമർപ്പണം, നാളികേരമുടക്കൽ, ദീപാരാധന, വിവിധ ഭജന സംഘങ്ങളുടെ ഭജന, അന്നദാനം തുടങ്ങിയ നിരവധി ചടങ്ങുകൾ ഉത്സവത്തിന്റെ ഭാഗമായി നടന്നു
What's Your Reaction?