അഭിഭാഷകന്റെ വീടിനു നേരെ അർദ്ധരാത്രിയിൽ അക്രമം

May 17, 2026 - 09:02
 0
അഭിഭാഷകന്റെ വീടിനു നേരെ അർദ്ധരാത്രിയിൽ അക്രമം

നീലേശ്വരം: അഭിഭാഷകന്റെ വീടിനു നേരെ അർദ്ധരാത്രിയിൽ അക്രമം. വീട്ടിന്റെ ജനറൽ ക്ലാസുകളും കാറും അടിച്ചുതകർത്തു. സംഭവത്തിൽ അയൽവാസിയായ പ്രതിയെ നീലേശ്വരം എസ് ഐ കെ അജിതയും സംഘവും അറസ്റ്റ് ചെയ്തു. കോൺവെന്റ് ജംഗ്ഷനിലെ അഡ്വ. എം അബ്ദുൽ കരീമിന്റെ ജുംനാസ് ഹൗസ് എന്ന വീടിന് നേരെയാണ് ഇന്ന് പുലർച്ചെ 12.30 ഓടെ ആക്രമണം ഉണ്ടായത്.

സംഭവത്തിൽ പ്രതിയായ കോൺവെന്റ് ജംഗ്ഷനിലെ സി എച്ച് അബ്ദുൽ ഗഫൂറിന്റെ മകൻ എം വി റൈനേഷിനെ(39) യാണ് എസ് ഐ കെ അജിത അറസ്റ്റ് ചെയ്തത്. വീടിന്റെ ജനറൽ ഗ്ലാസുകളും മുറ്റത്ത് നിർത്തിയിട്ടിരുന്ന കെഎൽ 60 യു 57 79 നമ്പർ കാറിന്റെ ഗ്ലാസും സിസിടിവിയുമാണ് അടിച്ച് തകർത്തത്.

നേരത്തെ അബ്ദുൽ കരീം റൈനീഷിനെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. അക്രമത്തിൽ ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി അബ്ദുൽ കരീം നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow