അമ്പലത്തറ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി അഭിരാം അന്തരിച്ചു

Sep 6, 2026 - 09:13
 0
അമ്പലത്തറ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി അഭിരാം അന്തരിച്ചു

അമ്പലത്തറ: അസുഖബാധിതനായി ചികിത്സയിലായിരുന്ന അമ്പലത്തറ ജിവിഎച്ച്എസ് വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥി അഭിരാം (12) അന്തരിച്ചു. അമ്പലത്തറ പന്നിക്കൂർ പ്രഭാകരൻ–സിന്ധു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അഭിനവ് (ഡിഗ്രി ഒന്നാം വർഷം), അഭിനന്ദ് (പ്ലസ് വൺ).

അമ്പലത്തറ ജിവിഎച്ച്എസ് വിദ്യാലയത്തിൽ രാവിലെ പൊതുദർശനത്തിന് വെച്ച മൃതദേഹം പിന്നീട് വീട്ടുവളപ്പിൽ സംസ്കരിച്ചു. അധ്യാപകർ, പിടിഎ കമ്മിറ്റി അംഗങ്ങൾ, വിവിധ രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ, നാട്ടുകാർ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.

അഭിരാമിന്റെ ചികിത്സയ്ക്കായി നാട്ടുകാർ ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവർത്തിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow