ആംബുലൻസിൽ അനധികൃത തീർഥാടകരെ കടത്തിയതിന് മക്കയിൽ പ്രവാസി അറസ്റ്റിൽ.
റിയാദ്: ഹജ്ജ് സീസണിന് മുന്നോടിയായി തീർത്ഥാടന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഊർജ്ജിത ശ്രമങ്ങളുടെ ഭാഗമായി, ഹജ്ജ് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിന് നിരവധി പ്രവാസികളെ സൗദി അറേബ്യ അറസ്റ്റ് ചെയ്തു.
ആവശ്യമായ ഹജ്ജ് രേഖകൾ ഇല്ലാതെ താമസക്കാരെയും, ഒരു വിസ നിയമലംഘകനെയും ആംബുലൻസിൽ കൊണ്ടുപോയതിന് ഒരു ഇന്ത്യൻ പൗരനെയും, 22 വ്യക്തികളുമായി ബസ് ഓടിച്ചിരുന്ന ഒരു ഈജിപ്ത്യൻ ഡ്രൈവറെയും,
മറ്റൊരു സംഭവത്തിൽ, അനുമതിയില്ലാതെ മക്കയിൽ എത്താൻ ശ്രമിച്ച 35 അനധികൃത തീർത്ഥാടകരെയും ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ടവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഹജ്ജ്, എൻട്രി പെർമിറ്റുകൾ നൽകാമെന്ന് വ്യാജമായി | അവകാശപ്പെട്ട് വ്യക്തികളെ വഞ്ചിച്ചുവെന്നാരോപിച്ച് റിയാദ് മേഖലയിലെ പോലീസ് ഒരു ഈജിപ്ഷ്യൻ സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹജ്ജ് ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം സൗദി അധികാരികൾ വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ലംഘനങ്ങൾ തീർത്ഥാടനത്തിന്റെ സമഗ്രതയെ ദുർബലപ്പെടുത്തുക മാത്രമല്ല, ആരോഗ്യപരവും,സേവന പരവുമായ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
നിലവിലെ ചട്ടങ്ങൾ പ്രകാരം, സാധുവായ ഹജ്ജ് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ കൊണ്ടുപോകുന്നത് കണ്ടെത്തിയാൽ ഒരാൾക്ക് 100,000 സൗദി റിയാൽ വരെ പിഴയും കോടതി ഉത്തരവനുസരിച്ച് വാഹനം കണ്ടുകെട്ടലും അധിക പിഴകളും ലഭിക്കും. പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിക്കുന്ന വ്യക്തികൾക്ക് 20,000 റിയാൽ വരെ പിഴയും, സൗദി പൗരന്മാരല്ലെങ്കിൽ നാടുകടത്തലും 10 വർഷത്തെ റീ എൻട്രി വിലക്കും നേരിടേണ്ടിവരും.
What's Your Reaction?