സൗദിയിൽ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ടായ അപകടത്തില്‍ 23 പേര്‍ക്ക് പരിക്ക്.
റിയാദ്: പടിഞ്ഞാറൻ സൗദി അറേബ്യയിലെ പ്രശസ്തമായ പർവത റിസോർട്ട് നഗരമായ തായിഫിലെ അൽ ഹദ ജില്ലയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ടായ അപകടത്തില്‍ 23 പേര്‍ക്ക് പരിക്ക്. ആകാശ സ്പിന്‍ പെന്‍ഡുലം തകര്‍ന്നു വീണാണ് അപകടം. മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഹദ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ മൗണ്ടന്‍ പാര്‍ക്കിലാണ് അപകടമുണ്ടായത്. 23 പേര്‍ക്ക് ഇരിക്കാവുന്ന അപ്‌സൈഡ് ഡൗണ്‍ പെന്‍ഡുലമാണ് തകര്‍ന്നു വീണത്. പെന്‍ഡുലത്തിന്റെ മധ്യഭാഗത്തെ സപ്പോര്‍ട്ട് പോള്‍ രണ്ടായി ഒടിഞ്ഞുവീണതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ആളുകള്‍ ഇരുന്ന ഭാഗം താഴേക്ക് പതിക്കുകയായിരുന്നു. പെണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
What's Your Reaction?