ദുബായ് ഫൗണ്ടൻ അഞ്ച് മാസത്തേക്ക് അടച്ചിടുമെന്ന് എമാർ പ്രോപ്പർട്ടീസ്.
യു.എ.ഇ.യിലെ ഏറ്റവും വലിയ പ്രോപ്പർട്ടി ഡെവലപ്പർമാരായ എമാർ, നവീകരണം മെയ് മാസത്തിൽ ആരംഭിക്കുമെന്ന് പറഞ്ഞു.
ദുബായ്: മെച്ചപ്പെട്ട നൃത്തസംവിധാനവും, പ്രകാശ, ശബ്ദ സംവിധാനവും നൽകുന്നതിന്റെ ഭാഗമായി, സമഗ്രമായ നവീകരണ പ്രവർത്തനങ്ങൾക്കായി ദുബായ് ഫൗണ്ടൻ അഞ്ച് മാസത്തേക്ക് അടച്ചിടുമെന്ന് എമാർ പ്രോപ്പർട്ടീസ് ബുധനാഴ്ച അറിയിച്ചു.
ദുബായ് മാളിനും, ബുർജ് ഖലീഫയ്ക്കും സമീപം ഡൗണ്ടൗൺ ദുബായിൽ സ്ഥിതി ചെയ്യുന്ന ദുബായ് ഫൗണ്ടൻ യു.എ.ഇ.യിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര ആകർഷണങ്ങളിൽ ഒന്നാണ്.
ദശലക്ഷക്കണക്കിന് യു.എ.ഇ നിവാസികളും, ലോകമെമ്പാടുമുള്ള സന്ദർശകരും എല്ലാ വർഷവും ജലധാര കാണാനെത്തുന്നു. സമന്വയിപ്പിച്ച വെള്ളം, സംഗീതം, പ്രകാശ പ്രകടനങ്ങൾ എന്നിവയാൽ ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നതാന്ന് ദുബായ് ഫൗണ്ടൻ.
യു.എ.ഇ.യിലെ ഏറ്റവും വലിയ പ്രോപ്പർട്ടി ഡെവലപ്പർമാരായ എമാർ, നവീകരണം മെയ് മാസത്തിൽ ആരംഭിക്കുമെന്ന് പറഞ്ഞു.
നവീകരണം പൂർത്തിയാകുന്നതോടുകൂടി ഫൗണ്ടൻ കൂടുതൽ മനോഹരമായിരിക്കുമെന്ന് എമാർ ഉറപ്പുനൽകി. നവീകരണങ്ങൾ കൂടുതൽ ആഴത്തിലുള്ള ഒരു പ്രദർശനം സൃഷ്ടിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ദുബായ് ഫൗണ്ടൻ ഒരു കാഴ്ചയ്ക്കപ്പുറം കല, നവീകരണം, വികാരങ്ങൾ എന്നിവ തികഞ്ഞ ഐക്യത്തോടെ ഒത്തുചേരുന്ന ദുബായിയുടെ ആത്മാവിന്റെ പ്രതിഫലനമാണിത്. ഈ ഐക്കണിക് ലാൻഡ്മാർക്കിനെ ഞങ്ങൾ ഉയർത്തുമ്പോൾ, ആളുകളെ ബന്ധിപ്പിക്കുന്നതും, അത്ഭുതങ്ങളെ പ്രചോദിപ്പിക്കുന്നതും കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കുന്നതുമായ അനുഭവങ്ങൾ ഞങ്ങൾ സൃഷ്ടിക്കുന്നുവെന്ന് എമാറിന്റെ സ്ഥാപകനായ മുഹമ്മദ് അലബ്ബാർ പറഞ്ഞു.
What's Your Reaction?