ഏഷ്യൻ യൂത്ത് ഗെയിംസ്; നിറ സാനിദ്ധ്യമായി മലയാളി റഫറിമാർ.
ബഹ്റൈൻ: ബഹ്റൈനിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ പുരുഷ-വനിത മത്സരത്തിൽ ഇന്ത്യൻ കബഡി ടീം ജേതാക്കളാകുമ്പോൾ ടൂർണ്ണമെന്റിൽ മലയാളി റഫറിമാരുടെ സാനിദ്ധ്യം വേറിട്ടൊരു അനുഭവമായി. മലയാളികളായ ജോയ് ഗംഗാധരൻ ശശിധരൻ(തിരുവനന്തപുരം), റൂബി പോൾ(പത്തനംതിട്ട), ഷർമിള ശൈലേഷ് (കണ്ണൂർ), തസ്മില ടി. പി. (കോഴിക്കോട്), ബിജോ ഫ്രാൻസിസ്( ഇടുക്കി), രത്നാകരൻ(കാസർകോട്), വിനോദ് ജോൺ (കാസർകോട്) എന്നിവരാണ് ബഹറൈൻ നാഷണൽ ടെക്നിക്കൽ ഒഫീഷ്യൽസ് ആയി യുത്ത് എഷ്യൻ ഗെയിംസ് റഫറയിംഗ് പാനലിൽ സേവനമനുഷ്ടിച്ചത്. ആൺകുട്ടികളുടെ മത്സരത്തിൽ 35-32 എന്ന സ്കോറിൽ ഇറാനെ പരാജയപ്പെടുത്തിയപ്പോൾ, പെൺകുട്ടികൾ ഇറാനെതിരെ 75-21 എന്ന സ്കോറിന് തകർത്തു. മത്സരം നിയന്ത്രിക്കാനയതിലും, സ്വന്തം രാജ്യത്തിന്റെ വിജയം കാണാൻ പറ്റിയതിലും റഫറിമാർ സന്തോഷം പങ്കു വെച്ചു. ഒക്ടോബർ 31 ന് അവസാനിക്കുന്ന കോണ്ടിനെന്റൽ ഇവന്റിൽ 222 അംഗ ഇന്ത്യൻ സംഘം മത്സരിക്കുന്നുണ്ട്.
What's Your Reaction?