കാഞ്ഞങ്ങാട് കാറപകടം; അഞ്ച് പേർക്ക് പരിക്ക്.

Oct 25, 2025 - 10:32
 0
കാഞ്ഞങ്ങാട് കാറപകടം; അഞ്ച് പേർക്ക് പരിക്ക്.

കാഞ്ഞങ്ങാട്: കോട്ടച്ചേരി ഇഖ്ബാൽ ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് തല കീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട കാറുകളിൽ ഒന്ന് റോഡ് മധ്യേ തല കീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് ഭാഗത്ത് നിന്നും വന്ന കാർ ഇഖ്ബാൽ ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് തിരിയവെ കാസർകോട് ഭാഗത്ത് നിന്നും വന്ന കാർ പിറകിലിടിക്കുകയും മുന്നിലെ കാർ തല കീഴായി മറിയുകയുമായിരുന്നു. എയർബാഗ് പ്രവർത്തിച്ചതിനാൽ കാര്യമായ പരിക്കില്ല. പൊലീസും ഫയർ ഫോഴ്സു‌ം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow