ആഹ്ലാദ പ്രകടനത്തിനിടയിൽ പടക്കം പൊട്ടിത്തെറിച്ച് 9 വയസ്സുകാരൻ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

May 18, 2026 - 20:27
 0
ആഹ്ലാദ പ്രകടനത്തിനിടയിൽ പടക്കം പൊട്ടിത്തെറിച്ച് 9 വയസ്സുകാരൻ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

കണ്ണൂർ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ചു നടത്തിയ പ്രകടനത്തിനു പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു. അഴീക്കോട് പുന്നക്കപ്പാറയിൽ കുഞ്ഞികിഴക്കയിൽ വീട്ടിൽ ഉബൈദിന്റെ മകൻ അമാനാ(9)ണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.

വിഡിഎസ് സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച പുണ്ണാക്കപ്പാറ കോൺഗ്രസ് ഓഫീസ് പരിസരത്ത് പ്രവർത്തകർ പടക്കം പൊട്ടിച്ച് പ്രകടനം നടത്തിയിരുന്നു. ബാക്കി വന്ന പടക്കങ്ങൾ ഓഫീസിനു സമീപത്താണ് സൂക്ഷിച്ചിരുന്നത്. ഇവിടെ എത്തിയ കുട്ടികൾ പടക്കം തീക്കൊളുത്തി എറിയുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അമാന്റെ കഴുത്തിലാണ് പടക്കം പതിച്ചത്. ഗുരുതരമായി പരിക്കേറ്റ അമാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഴീക്കോട് പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow