ഇന്ത്യയും കുവൈറ്റും സൗഹൃദത്തിന്റെ 250 വർഷങ്ങൾ ആഘോഷിക്കുന്നു.

മെയ് 20 മുതൽ 24 വരെ കുവൈറ്റിൽ 'റിഹ്‌ല-ഇ-ദോസ്തി' പ്രദർശനം നടക്കും.

May 15, 2025 - 16:59
 0
ഇന്ത്യയും കുവൈറ്റും സൗഹൃദത്തിന്റെ 250 വർഷങ്ങൾ ആഘോഷിക്കുന്നു.

കുവൈറ്റ് സിറ്റി: ഒരു സുപ്രധാന സാംസ്കാരിക നാഴികക്കല്ലായി കുവൈറ്റിലെ ഇന്ത്യൻ എംബസി "റിഹ്‌ല- ഇ-ദോസ്തി" ഇന്ത്യ കുവൈറ്റ് ബന്ധത്തിന്റെ 250 വർഷങ്ങൾ എന്ന പേരിൽ ഒരു പ്രദർശനം സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെയും, സഹകരണത്തെയും അനുസ്മരിക്കുന്ന ഈ പരിപാടി 2025 മെയ് 19 മുതൽ 24 വരെ കുവൈറ്റ് നാഷണൽ ലൈബ്രറിയിൽ നടക്കും. നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലിറ്ററേച്ചർ (എൻ സി സി എ എൽ),കുവൈറ്റ് ഹെറിറ്റേജ് സൊസൈറ്റി, നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം എന്നിവ ഉൾപ്പെടെയുള്ള ഇന്ത്യൻ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ പ്രദർശനം ഇന്ത്യയും, കുവൈറ്റും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും, സാംസ്കാരികവുമായ ബന്ധങ്ങൾ പ്രദർശിപ്പിക്കാൻ ലക്ഷ്യമിടുന്നു. ആദ്യകാല വ്യാപാര ബന്ധങ്ങളിൽ നിന്ന് രാഷ്ട്രീയം, സംസ്കാരം, വികസനം എന്നിവയിലെ ഇന്നത്തെ പങ്കാളിത്തത്തിലേക്കുള്ള യാത്രയെ അടയാളപ്പെടുത്തിക്കൊണ്ട് ഉദയകക്ഷി ബന്ധങ്ങളെ ഈ പ്രദർശനം വ്യക്തമായി ചിത്രീകരിക്കും. അപൂർവ്വ കൈയെഴുത്ത് പ്രതികൾ, വ്യക്തിഗത കത്തുകൾ, നാണയങ്ങൾ, (1961 വരെ കുവൈറ്റിൽ നിയമപരമായിരുന്ന ഇന്ത്യൻ രൂപ ഉൾപ്പെടെ) പങ്കിട്ട ഭൂതകാലത്തെ പ്രകാശിപ്പിക്കുന്ന പുരാവസ്തുക്കൾ, പുസ്തകങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരം സന്ദർശകർക്ക് കാണാൻ കഴിയും. ചരിത്രപ്രദർശനങ്ങൾക്ക് പുറമെ, ഇന്ത്യ കുവൈറ്റ് ബന്ധങ്ങളുടെ വിവിധ വശങ്ങളെ കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്ന സാംസ്കാരിക പ്രകടനങ്ങളും, പാനൽ ചർച്ചകളും പരിപാടിയിൽ ഉണ്ടാകും. മെയ് 20 മുതൽ 24 വരെ പൊതുജനങ്ങൾക്ക് പ്രദർശനം സൗജന്യമായിരിക്കും. ദിവസേനയുള്ള സന്ദർശന സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും, വൈകുന്നേരം 4 മുതൽ രാത്രി 9 വരെയുമാണ്. മെയ് 23 വെള്ളിയാഴ്ച ഒഴികെ വൈകുന്നേരം 4 മുതൽ രാത്രി 9 വരെ മാത്രമേ പ്രദർശനം ഉണ്ടാവുകയുള്ളൂ.

What's Your Reaction?

like

dislike

love

funny

angry

sad

wow