ഇന്നലെ കാസർകോട് നിയമനം; ഇന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റം

Jun 11, 2026 - 22:24
 0
ഇന്നലെ കാസർകോട് നിയമനം; ഇന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റം

വെള്ളരിക്കുണ്ട്: കാസർകോട് ഡെപ്യൂട്ടി കലക്ടറായി ഇന്നലെ നിയമിതനായ വെള്ളരിക്കുണ്ട് സ്വദേശിയായ പി.വി. മുരളിക്ക് ഒരു ദിവസത്തിനകം തന്നെ സ്ഥലംമാറ്റം. കാസർകോട് ഡെപ്യൂട്ടി കലക്ടർ നിയമന ഉത്തരവ് ലഭിച്ചതിന് പിന്നാലെ ഇന്ന് രാത്രിയോടെ വയനാട്ടിലേക്ക് മാറ്റി ഉത്തരവിറക്കി.

ലാൻഡ് അസൈൻമെന്റ് ഡെപ്യൂട്ടി കലക്ടറായാണ് വയനാട് കൽപ്പറ്റയിൽ പുതിയ നിയമനം ലഭിച്ചത്. സ്ഥലംമാറ്റ ഉത്തരവ് അല്പസമയം മുൻപാണ് ലഭിച്ചത്.

ഇന്നലെ കാസർകോട് ഡെപ്യൂട്ടി കലക്ടറായി നിയമിതനായ മുരളിക്ക് ഇന്ന് തന്നെ സ്ഥലംമാറ്റം ലഭിച്ചതാണ് ശ്രദ്ധേയമായത്. ഒരു ദിവസത്തിനകം നിയമനവും സ്ഥലംമാറ്റവും ഉണ്ടായത് സർവീസ് രംഗത്ത് ചർച്ചയായിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow